ചന്ദ്രനിൽ വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിൽ നാസ; പരിശീലനത്തിന്റെ ഭാ​ഗമായി മരുഭൂമിയില്‍ ‘മൂണ്‍ വാക്ക്’ നടത്തി ബഹിരാകാശ സഞ്ചാരികള്‍

0

വാഷിങ്ടൺ ഡിസി: ബഹിരാകാശ ലോകത്തെ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാൽ കുത്തിയപ്പോൾ മുതൽ ചന്ദ്രനിലെ മനുഷ്യവാസ സാധ്യതകളെ കുറിച്ച് ജനം തിരയാൻ തുടങ്ങി. ഇപ്പോളിതാ വീണ്ടും ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനായുള്ള പരിശീലനം നൽകുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ചന്ദ്രനിലിറങ്ങുന്നതിനായി പരിശീലനങ്ങളും മുന്നൊരുക്കങ്ങളും ആവശ്യമാണ്. ചന്ദ്രനിലെത്തിയാൽ എങ്ങനെ നടക്കാമെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അതിനുള്ള പരിശീലനത്തിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ കേറ്റ് റൂബിൻസും അരേന്ത ഡഗ്ലസും. മോക്ക് സ്‌പേസ് സ്യൂട്ടുകൾ അണിഞ്ഞ് മരുഭൂമിയിലാണ് ഇവർ മൂൺ വാക്ക് പരിശീലനം നടത്തുന്നത്.

അരിസോണയിലെ സാൻ ഫ്രാൻസിസ്‌കോ വോൾകാനിക് ഫീൽഡിൽ വച്ച് ബുധനാഴ്ച മുതൽ ആരംഭിച്ച പരിശീലനം ഒരാഴ്ച നീളും. ബഹിരാകാശ സഞ്ചാരികൾ, എഞ്ചിനീയർമാർ, ഫ്‌ളൈറ്റ് കൺട്രോളർമാർ, ഗവേഷകർ എന്നിവരടങ്ങുന്ന സംഘമാണ് പരിശീലനം നടത്തുന്നത്. എങ്ങനെ നടക്കണം, ചന്ദ്രനിലെത്തിയാൽ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ സഞ്ചാരികൾക്ക് ഇവിടെ വച്ച് പരിശീലനം നൽകും.

1968 ൽ അപ്പോളോ ദൗത്യത്തിലാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയത്. 50 വർഷങ്ങൾ പിന്നിടുമ്പോൾ 2026 ൽ ആർട്ടെമിസ് 3 ദൗത്യത്തിലൂടെ വീണ്ടും ചന്ദ്രനിൽ കാൽകുത്താനുള്ള നീക്കത്തിലാണ് നാസ. രണ്ട് ബഹിരാകാശ സഞ്ചാരികളിലൊരാൾ ഒരു വനിതയാണ്. ഇത്തവണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ എത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് നാസ

You might also like