അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് ; രണ്ടുപേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
അമേരിക്ക: അമേരിക്കയിൽ ജോലിസ്ഥലത്തുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മൂന്നുപേർക്ക് പരിക്കേറ്റു. പെൻസിൽവാനിയയിലെ ചെസ്റ്ററിലാണ് സംഭവം നടന്നത്. അക്രമിയെ അറസ്റ്റ് ചെയ്തെന്ന് ചെസ്റ്റർ പോലീസ് കമ്മീഷണർ സ്റ്റീവൻ ഗ്രെറ്റ്സ്കി അറിയിച്ചു. ഡെലവെയർ കൗണ്ടി ലിനനിലാണ് വെടിവെപ്പ് നടന്നതെന്ന് ഡെലവെയർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജാക്ക് സ്റ്റോൾസ്റ്റൈം പറഞ്ഞു. തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവർത്തകർക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റോൾസ്റ്റൈമർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.