സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് എട്ട് മാസത്തെ ശമ്പളം ബോണസായി നല്‍കും

0

സിംഗപ്പൂര്‍: ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വാര്‍ഷിക ലാഭം ലഭിച്ചതിന് ശേഷമാണ് ഈ തീരുമാനം. മേയ് 15ന് 1.98 ബില്യൺ ഡോളർ റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ബോണസ് പ്രഖ്യാപനം. ആറര മാസത്തെ ശമ്പളം ബോണസും കൂടാതെ കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ക്കായി ഒന്നര മാസത്തെ അധിക ശമ്പളവും ലഭിക്കും.കഴിഞ്ഞ വർഷത്തെ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡ് സിംഗപ്പൂർ വിമാനക്കമ്പനിയെ ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി തെരഞ്ഞെടുത്തിരുന്നു. ആറാം തവണയാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് അവാര്‍ഡെന്ന് സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോഹ് ചൂൻ ഫോംഗ് പറഞ്ഞു. കോവിഡ് കാലത്ത് നിന്നും കൂടുതല്‍ ശക്തരായി ഉയര്‍ന്നുവരാന്‍ ടീമിന്‍റെ ആത്മവിശ്വാസം തങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

You might also like