16 പേരുടെ മരണത്തിന് ഇടയായ ബസ് അപകടത്തിന് കാരണക്കാരനായ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറെ കാനഡയിൽ നിന്ന് നാടുകടത്താൻ ഉത്തരവ്
കാൽഗറി : 16 പേരുടെ മരണത്തിന് ഇടയായ 2018 ലെ ബസ് അപകടത്തിന് കാരണക്കാരനായ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താൻ ഉത്തരവ്. സസ്കാച്ചെവൻ പ്രവിശ്യയിലെ ടിസ്ഡെയ്ക്ക് സമീപമുള്ള ഗ്രാമീണ മേഖലയിൽ സ്റ്റോപ്പ് സൈൻ ലംഘിച്ച് ഹംബോൾട്ട് ബ്രോങ്കോസ് ജൂനിയർ ഹോക്കി ടീമിന്റെ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയ സംഭവത്തിൽ കാൽഗറിയിൽ നിന്നുള്ള ട്രക്ക് ഡ്രൈവറായ ജസ്‌കിരത് സിങ് സിദ്ധുവിനെയാണ് നാടുകടത്തുന്നത്. 2018 ഏപ്രിൽ 6 നാണ് സംഭവം നടന്നത്. സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റിരുന്നു.