വാഹനത്തിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തി അബുദാബി

0

അബുദാബി: വാഹനത്തിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതിനൊപ്പം നഗരശുചിത്വത്തിനും കളങ്കമുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ഓർമിപ്പിച്ചു. പൊതുമര്യാദയ്ക്കു നിരക്കാത്ത നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും മാലിന്യം നിശ്ചിത സ്ഥലത്തു മാത്രമേ നിക്ഷേപിക്കാവൂ എന്നും പൊലീസ് പറഞ്ഞു.

You might also like