
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ഇറങ്ങി ചൈനയുടെ ചാങ്’ഇ-6 പേടകം; ലക്ഷ്യം ഇതുവരെ ചെന്നിട്ടില്ലാത്ത വിദൂര മേഖലയില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം
ബീജിങ്: ചന്ദ്രനില്‍ നിന്ന് മണ്ണും പാറകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന വിക്ഷേപിച്ച ചാങ്’ഇ-6 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ചൈന അറിയിച്ചു. ഭൂമിയില്‍ നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്റെ ഭാഗത്താണ് തങ്ങളുടെ ആളില്ലാ പേടകം ഇറങ്ങിയതെന്ന് ചൈന വ്യക്തമാക്കി. ഇതുവരെ ആരും പോകാന്‍ ശ്രമിച്ചിട്ടില്ലാത്ത ചന്ദ്രന്റെ പ്രദേശമാണിത്.
റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ടാണ് ചാങ്’ഇ ദൗത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. മെയ് മൂന്നിന് ചൈനയിലെ വെന്‍ചാങ് സാറ്റ്‌ലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് ചാങ്’ഇ-6 വിക്ഷേപിച്ചത്.