വെടിനിർത്തൽ കരാർ ഇസ്രായേലിനെ കൊണ്ട്​ അംഗീകരിപ്പിക്കാൻ ​അമേരിക്ക

0

ദുബൈ: മൂന്നു ഘട്ടങ്ങളിലായി ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് ​ ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട്​ അംഗീകരിപ്പിക്കാൻ ​അമേരിക്ക തിരക്കിട്ട നീക്കത്തിൽ. ഹമാസിനെ പൂർണമായും തുരത്തുന്നതു വ​രെ ഗസ്സയിൽ സുസ്​ഥിര വെടിനിർത്തൽ സാധ്യമല്ലന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതികരണം യു.എസ്​ നീക്കത്തിന്​ തിരിച്ചടിയാണ്​. എന്നാൽ, ഇസ്രായേൽ പ്രതിപക്ഷവും മന്ത്രിമാരിൽ ഒരു വിഭാഗവും വെടിനിർത്തൽ കരാറിലൂടെ ബന്ദിമോചനം നടപ്പാക്കണം എന്ന നിലപാടിലാണ്​. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഈജിപ്​ത്​, ഖത്തർ നേതാക്കളുമായി ഇന്നലെ ടെലിഫോണിൽ സംസാരിച്ചു. മധ്യസ്​ഥനീക്കം ശക്​തമാക്കി ഗസ്സയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം എന്നാണ്​ ആൻറണി ബ്ലിങ്കൻ ആവശ്യപ്പെട്ടത്​.

You might also like