പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ

0

ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. നിഹാമ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. തെക്കൻ കശ്മീരിലെ നിഹാമയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിരുന്നു.

തിരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മാസം കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു

You might also like