വ്യാജ ആധാര്‍ കാര്‍ഡുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച മൂന്ന് പേര് അറസ്റ്റില്‍
ഡല്‍ഹി: വ്യാജ ആധാര്‍ കാര്‍ഡുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച മൂന്ന് പേര് അറസ്റ്റില്‍. സിഐഎസ്എഫാണ് ഇവരെ പിടികൂടിയത്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിവസമാണ് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പാര്‍ലമെന്റില്‍ കടക്കാന്‍ ശ്രമിച്ചത്. സിഐഎസ്എഫിന്റെ പരിശോധനയില്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാര്‍ലമെന്റിലെ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ മൂന്ന് തൊഴിലാളികളാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്.