മുംബൈയിൽ മൺസൂൺ സമയത്തിൽ മാറ്റമില്ലെന്ന് കാലാവസ്ഥ വിഭാഗം

0

മുംബൈ: ബുധനാഴ്ച രാവിലെ മുംബൈയുടെ പല ഭാഗങ്ങളിലും ലഭിച്ച മഴ മൺസൂൺ അല്ലെന്നും ഈ സീസണിലെ ആദ്യത്തെ പ്രീ-മൺസൂൺ മഴ ആണെന്നും കാലാവസ്ഥ വിഭാഗം. ബുധനാഴ്ച മഴ പെയ്തതോടെ കനത്ത ചൂടിൽ നിന്നും നഗരവാസികൾക്ക് അൽപ്പം ആശ്വാസം ലഭിച്ചിരുന്നു. ദാദർ, കാന്തിവാലി, മലാഡ്, ഓഷിവാര, വഡാല, ഘാട്കോപ്പർ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ 7 നും 8 നും ഇടയിൽ 4 എംഎം മുതൽ 26 എംഎം വരെ മഴ ലഭിച്ചു. ഇതിനുപുറമെ, സെൻട്രൽ, ദക്ഷിണ മുംബൈയുടെ ചില ഭാഗങ്ങളിലും നേരിയ മഴ രേഖപ്പെടുത്തി. മൺസൂൺ മുംബൈയിൽ മാറ്റമില്ലാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. അടുത്ത 3-4 ദിവസങ്ങളിലും മൺസൂണിന് മുമ്പുള്ള നേരിയതോ മിതമായതോ ആയ മഴ നഗരത്തിൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

You might also like