തെര​ഞ്ഞെടുപ്പിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും ഉടലെടുത്ത സംഘർഷത്തിൽ 2000 ലേറെ പേർ സംസ്ഥാനം വിട്ടതായി റിപ്പോർട്ട്

0

ഗുവാഹത്തി:തെര​ഞ്ഞെടുപ്പിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും ഉടലെടുത്ത സംഘർഷത്തിൽ 2000 ലേറെ പേർ സംസ്ഥാനം വിട്ടതായി റിപ്പോർട്ട്. മണിപ്പൂരിനോട് ചേർന്ന് കിടക്കുന്ന അസമിലേക്കാണ് ആളുകൾ കുടിയേറുന്നതെന്നാണ് റിപ്പോർട്ട്.

ജൂൺ ആറിന് ജിരിബാം മേഖലയിൽ മെയ്തേയ് വിഭാഗത്തിൽപെട്ടയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നത്. വീടുകൾക്ക് തീയിടുകയും സംഘർഷം വ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആയിരക്കണക്കിന് ആളുകൾ വീടും നാടും ഉപേക്ഷിച്ച് പോയത്.

അതേസമയം അസമിലെ കച്ചാർ ജില്ലയിലേക്ക് മണിപ്പൂരിൽ നിന്ന് കുടിയേറ്റം വ്യാപകമായതിനാൽ പ്രദേശത്ത് അതീവ ജാഗ്രത പുലർത്താൻ സുരക്ഷാ സേനക്ക് നിർദേശം നൽകി.ഏകദേശം ആയിരത്തോളം ആളുകൾ കച്ചാറിൽ അഭയം തേടിയതായി അസമിലെ ലഖിപൂർ മണ്ഡലത്തിലെ എം.എൽ.എയായ കൗശിക് റായ് പറഞ്ഞു.

You might also like