എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് വരെ യുദ്ധം നിര്‍ത്തുന്നത് അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍
ജറുസലേം: ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ നിരവധി ആളുകള്‍ തീർച്ചയായും ജീവിച്ചിരിപ്പുണ്ടെന്നും എല്ലാ തടവുകാരെയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിർത്തുന്നത് അംഗീകരിക്കാൻ ഇസ്രയേലിന് കഴിയില്ലെന്നും ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥൻ.
പത്ത് പേർ ഉറപ്പായും ജീവിച്ചിരിപ്പുണ്ട്, ഈ വിഷയത്തില്‍ പരസ്യമായി സംസാരിക്കാൻ തനിക്ക് അധികാരമില്ലാത്തതിനാല്‍ തന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് അവരെ അവിടെ ഉപേക്ഷിക്കാൻ കഴിയില്ല, അവർ മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി