കുവൈത്തിലെ അഗ്നിബാധയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്തിലെ അഗ്നിബാധയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് കുവൈത്ത്. പന്ത്രണ്ടര ലക്ഷം ഇന്ത്യന്‍ രൂപ വീതം ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും ധനസഹായം കൈമാറുക.. എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ 25 മലയാളികള്‍ ഉള്‍പ്പെടെ അന്‍പത് പേരായിരുന്നു മരണപ്പെട്ടത്.