ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ
ഒട്ടാവ: ഇറാന്‍ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിനെ (ഐ.ആര്‍.ജി.സി) ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഒപ്പം ഇറാനിലെ തങ്ങളുടെ പൗരന്‍മാരോട് രാജ്യം വിടാന്‍ ക്യാനഡ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്ന അത്യപൂര്‍വ നടപടിയിലേക്കാണ് കാനഡ ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്. കാനഡയുടെ പ്രഖ്യാപനത്തെ ഇറാന്‍ അപലപിച്ചു