യുഎസിലെ ലുസിയാനയിലെ സ്കൂളുകളിൽ ബൈബിളിലെ 10 കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കാൻ നിയമം പ്രാബല്യത്തിൽ
ബാറ്റൺ റൂജ്: അമേരിക്കന്‍ സംസ്ഥാനമായ ലുസിയാനയിലെ പബ്ലിക് സ്‌കൂളുകളിലും കോളജുകളിലും ക്ലാസ് മുറികളില്‍ ബൈബിളിലെ പത്ത് കല്‍പ്പനകള്‍ പൊതുവായി പ്രദര്‍ശിപ്പിക്കമെന്ന നിയമം പ്രാബല്യത്തില്‍. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി ഒപ്പിട്ടതോടുകൂടി ഇത്തരമൊരു ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ലുസിയാന മാറി.
സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സ്‌കൂളുകളിലും കോളജുകളിലും ക്ലാസ് മുറികളില്‍ പത്ത് കല്‍പ്പനകള്‍ പോസ്റ്ററായി ചുവരില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം. 11 മുതല്‍ 14 ഇഞ്ച് വലിപ്പമുള്ള പോസ്റ്ററിലാണ് പത്ത് കല്‍പ്പനകള്‍ അച്ചടിക്കണ്ടത്. ഇത് എല്ലാ ക്ലാസ് മുറികളിലും എവിടെ നിന്നും എളുപ്പം വായിക്കാവുന്ന വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. എലിമെന്ററി, സെക്കന്‍ഡറി, പോസ്റ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും നിയമം ബാധകമാണ്