ഖത്തറിൽ നിന്നും യുദ്ധ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ.
ദോഹ: ഖത്തറിൽ നിന്നും യുദ്ധ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. 12 മിറാഷ് 2000 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഖത്തറിന്റെ കൈവശമുള്ള 12 സെക്കന്റ് ഹാൻഡ് മിറാഷ് 2000 യുദ്ധ വിമാനങ്ങൾ ഇന്ത്യക്ക് കൈമാറാനാണ് ചർച്ചകൾ നടക്കുന്നത്. ഇതിനായി ഖത്തറിൽ നിന്നുള്ള സംഘം ഇന്ത്യയിലെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിമാനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് സംഘം ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു. 12 വിമാനങ്ങൾക്ക് 5000 കോടിയോളം രൂപയാണ് ഖത്തർ ആവശ്യപ്പെടുന്ന തുക.ഇക്കാര്യത്തിൽ വിലപേശൽ തുടരുകയാണ്.