അത്യുക്ഷണത്തെ തുടർന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുക് പ്രതിമ ഉരുകിയ നിലയിൽ

0

വാഷിങ്ടൺ: അത്യുക്ഷണത്തെ തുടർന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുക് പ്രതിമ ഉരുകിയ നിലയിൽ. വാഷിങ്ടൺ ഡിസിയിലെ ഒരു എലിമെന്ററി സ്‌കൂളിൽ സ്‌ഥാപിച്ചിരുന്ന ആറ് അടി ഉയരമുള്ള പ്രതിമയാണ് ഉരുകിയത്. കഴിഞ്ഞ ശനിയാഴ്ച 100 ഡി​ഗ്രി ഫാരൻഹീറ്റായിരുന്നു വാഷിങ്ടൺ ഡിസിയിലെ താപനില.
പ്രശസ്ത അമേരിക്കൻ ആർട്ടിസ്റ്റായ സാൻഡി വില്യംസ് പണി കഴിപ്പിച്ച പ്രതിമ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസൺ എലിമെന്ററി സ്‌കൂളിൽ സ്‌ഥാപിക്കപ്പെട്ടത്. പ്രതിമ സ്ഥാപിച്ച് വെറും നാല് മാസം പിന്നിടുമ്പോഴാണ് നിർഭാ​ഗ്യകരമായ അവസ്ഥ. പ്രതിമയുടെ തലഭാ​ഗം ഒടിഞ്ഞ നിലയിലും കാലുകൾ ഉടലിൽ നിന്ന് വേർപെട്ട അവസ്‌ഥയിലുമാണ് നിലവിലുള്ളത്.

You might also like