ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്‌ത്തി മാലദ്വീപ് മന്ത്രി മുഹമ്മദ് സയീദ്

0

ഡൽഹി: ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്‌ത്തി മാലദ്വീപ് മന്ത്രി . പ്രസിഡൻ്റ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് സാമ്പത്തിക വികസന, വാണിജ്യ മന്ത്രി മുഹമ്മദ് സയീദ് ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്ത്യയും മാലദ്വീപും തമ്മിൽ വളരെ അടുത്ത ബന്ധമാണ്. ഇന്ത്യ ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. പ്രത്യേകിച്ച് ഇൻബൗണ്ട് ടൂറിസത്തിന്റെ കാര്യത്തിൽ. മാലദ്വീപിൽ ധാരാളം ഇന്ത്യൻ നിക്ഷേപങ്ങളുണ്ട്, പ്രത്യേകിച്ച് ടൂറിസം മേഖലയിൽ മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ചൈന സന്ദർശിക്കുന്ന ആദ്യ മാലദ്വീപ് മന്ത്രിയാണ് സയീദ്. ആ അവസരത്തിൽ തന്നെ സയീദ് ഇന്ത്യയെ പുകഴ്‌ത്തിയത് ചൈനയുടെ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്കെത്തിയ തന്റെ ഔദ്യോഗിക സന്ദർശനം മാലദ്വീപിന്റെ സുപ്രധാന വിജയമാണെന്ന് പ്രസിഡൻ്റ് മുയിസു വിശേഷിപ്പിച്ചിരുന്നു.

You might also like