ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്: ശ്രീലങ്കയില്‍ ഇന്ത്യക്കാര്‍ അറസ്റ്റില്‍

0

കൊളംബോ: ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുസംഘത്തിലെ കണ്ണികളായ 137 ഇന്ത്യക്കാരെ ശ്രീലങ്കന്‍ കുറ്റാന്വേഷണവിഭാഗം (സി.ഐ.ഡി.) അറസ്റ്റുചെയ്തു. കൊളംബോയുടെ പ്രാന്തപ്രദേശങ്ങളായ മഡിവേല, ബത്തരമുള്ള, നെഗുംബോ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച സി.ഐ.ഡി. നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്.

നെഗുംബോയിലെ ആഡംബരവീട്ടില്‍ നടത്തിയ തിരച്ചിലിലാണ് അന്വേഷണസംഘത്തിന് നിര്‍ണായകത്തെളിവുകള്‍ ലഭിച്ചത്. അതനുസരിച്ച് ആദ്യം 13 പേരെയും പിന്നീട് 19 പേരെയും പിടികൂടി. പെരദെനിയയില്‍ അച്ഛനും മകനും സംഘത്തെ സഹായിച്ചതായി സമ്മതിച്ചു. തട്ടിപ്പിനിരയായ ആളുടെ പരാതിപ്രകാരമായിരുന്നു അന്വേഷണം. സാമൂഹികമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതിന് പണം നല്‍കാമെന്നു പറഞ്ഞാണ് സംഘം തട്ടിപ്പുനടത്തിയത്. വാഗ്ദാനത്തില്‍ ആകൃഷ്ടരായി എത്തുന്നവരെ വാട്സാപ്പ് കൂട്ടായ്മയില്‍ ചേര്‍ക്കും. ആദ്യഘട്ട പ്രതിഫലം നല്‍കിയശേഷം ഇരകളെ നിക്ഷേപത്തിനായി നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് അന്വേഷണസംഘം പറഞ്ഞു.

You might also like