ചൈന അതിര്‍ത്തിയില്‍ പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ടു; 5 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

0

ന്യൂഡല്‍ഹി: ലാഡക്കിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കരസേനയുടെ ടാങ്ക് അപകടത്തിൽ പെട്ട് അഞ്ച് ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചു. സൈനിക പരിശീലനത്തിനിടെ കരസേനയുടെ T 71 വിഭാഗത്തിൽപ്പെട്ട ടാങ്കാണ് അപകടത്തിൽ പെട്ടത്.

ശനിയാഴ്ച പുലർച്ച 3 മണിയോടെ ലേ യിൽ നിന്ന് 148 കിലോമീറ്റർ അകലെയുള്ള മന്ദിർ മോർ എന്ന സ്ഥലത്താണ് അപകടം.

ടാങ്ക് നദി മുറിച്ച് കടക്കുന്നതിനിടെ മിന്നൽ പ്രളയം ഉണ്ടായതിനെ തുടർന്നാണ് അപകടം. അഞ്ച് സൈനികരും പ്രളയത്തിൽ ഒഴുകി പോയി. വീരമൃത്യു വരിച്ച സൈനികരിൽ ഒരാൾ ജൂനിയർ കമ്മിഷൻഡ് ഓഫീസർ ആണ്.

You might also like