തിങ്കളാഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മറിഞ്ഞ ബോട്ടില്‍ നിന്ന് 89 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ മൗറിറ്റാനിയയിലെ കോസ്റ്റ്ഗാര്‍ഡുകള്‍ കണ്ടെടുത്തു.

0

പാരിസ്: തിങ്കളാഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മറിഞ്ഞ ബോട്ടില്‍ നിന്ന് 89 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ മൗറിറ്റാനിയയിലെ കോസ്റ്റ്ഗാര്‍ഡുകള്‍ കണ്ടെടുത്തു. അഞ്ച് വയസുകാരി ഉള്‍പ്പെടെ ഒമ്പത് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഡസന്‍ കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നാണ് വിവരം.
പരമ്പരാഗത മത്സ്യബന്ധന ബോട്ടില്‍ സെനഗല്‍-ഗാംബിയന്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് 170 പേരുമായി കഴിഞ്ഞയാഴ്ച ഇവര്‍ പുറപ്പെട്ടതെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. മൗറിറ്റാനിയയുടെ തെക്ക്-പടിഞ്ഞാറന്‍ തീരത്താണ് ബോട്ട് മറിഞ്ഞത്.
പശ്ചിമാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് പോകാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ഒരു പ്രധാന ട്രാന്‍സിറ്റ് പോയിന്റാണ് മൗറിറ്റാനിയ. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന് ആയിരക്കണക്കിന് ബോട്ടുകളാണ് ഇത്തരത്തില്‍ പുറപ്പെട്ടിരുന്നത്. അപകടകരമായ പാതയിലെ ഏറ്റവും സാധാരണമായ ലക്ഷ്യസ്ഥാനം സ്‌പെയിനിലെ കാനറി ദ്വീപുകളാണ്.

You might also like