സെവൻത്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ പ്രവാസികൾ മരിച്ചു.
കുവൈറ്റ് : സെവൻത്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ പ്രവാസികൾ മരിച്ചു. ഉത്തരേന്ത്യ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നല ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരിൽ രണ്ട് മലയാളികളുണ്ടെന്നും സൂചനയുണ്ട്.
അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാൻ അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് സമീപം അപകടത്തിൽപെടുകയായിരുന്നു. പ്രാദേശിക കമ്പനിയിലെ ജീവനക്കാരായ ഇവർ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് പുറകിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് വാനിന് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു.