ചൈനയിലെ ജീവനക്കാർക്ക് ആപ്പിൾ കമ്പനിയുടെ ഉപകരണങ്ങൾ നൽകാൻ പദ്ധതിയുമായി മൈക്രോസോഫ്റ്റ്
ബെയ്ജിങ്: ചൈനയിലെ ജീവനക്കാർക്ക് ആപ്പിൾ കമ്പനിയുടെ ഉപകരണങ്ങൾ നൽകാൻ പദ്ധതിയുമായി മൈക്രോസോഫ്റ്റ്. രാജ്യത്ത് ഗൂഗിളിൻ്റെ ആൻഡ്രോയിഡ് സേവനങ്ങളുടെ അഭാവം കാരണമാണ് തീരുമാനമെന്ന് കമ്പനി വക്താവ് വാർത്ത ഏജൻസിയോട് പറഞ്ഞു. തുടർച്ചയായ സുരക്ഷാ ലംഘനങ്ങൾ കാരണം മൈക്രോസോഫ്റ്റ് കൂടുതൽ നിരീക്ഷണത്തിലാണ്. ഈ വർഷം തുടക്കത്തിൽ കമ്പനിയിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഇമെയിലുകൾ റഷ്യൻ ഹാക്കർമാർ ചാരപ്പണി ചെയ്ത് ഉപയോഗിച്ചിരുന്നു.