ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 23 ആയി ഉയർന്നു
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 23 ആയി ഉയർന്നു. 35 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഞായറാഴ്ചയായിരുന്നു ദുരന്തം.
ഗ്രാമീണർ വിദൂരമേഖലയിൽ സ്വർണത്തിനായി ഖനനം നടത്തുന്നതിനിടെ സമീപത്തെ കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. മരിച്ചവരിൽ മൂന്നു വനിതകളും നാലു വയസുകാരനും ഉൾപ്പെടുന്നു.