എച്ച്.ഐ.വി രോഗാണുക്കള്‍ക്കെതിരായ വൈദ്യശാസ്ത്രത്തിന്റെ പോരാട്ടങ്ങളില്‍ പ്രധാന നാഴികക്കല്ലായി പുതിയ കണ്ടെത്തല്‍.

0

ന്യൂയോര്‍ക്ക്: എച്ച്.ഐ.വി രോഗാണുക്കള്‍ക്കെതിരായ വൈദ്യശാസ്ത്രത്തിന്റെ പോരാട്ടങ്ങളില്‍ പ്രധാന നാഴികക്കല്ലായി പുതിയ കണ്ടെത്തല്‍. എച്ച്.ഐ.വി തടയാനുള്ള യു.എസ് കമ്പനിയുടെ മരുന്ന് പൂര്‍ണ വിജയമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലും ഉഗാണ്ടയിലും നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് ‘ലെനാകപവിര്‍’ എന്ന മരുന്ന് സ്‌നപൂര്‍ണമായും ഫലപ്രദമാണെന്ന് കണ്ടെത്തിയത്. നിലവില്‍ എച്ച്.ഐ.വി. അണുബാധ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രി-എക്‌സ്പോഷര്‍ പ്രൊഫൈലാക്‌സിസ് വിഭാഗത്തിപ്പെടുന്ന മരുന്നാണിത്.

മരുന്ന് വര്‍ഷത്തില്‍ രണ്ടുതവണ കുത്തിവയ്ക്കുന്നത് യുവതികള്‍ക്ക് എച്ച്ഐവി അണുബാധയില്‍ നിന്ന് പൂര്‍ണ്ണമായ സംരക്ഷണം നല്‍കുന്നു എന്നാണ് കമ്പനി പറയുന്നത്. ഗിലിയഡ് സയന്‍സസ് എന്ന യു.എസ്. കമ്പനിയാണ് മരുന്ന് നിര്‍മ്മിച്ചത്.

You might also like