ആർട്ടിക്കിൻ്റെ പ്രതിരോധം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി 12 അന്തർവാഹിനികൾ വാങ്ങാൻ കാനഡ

0

ഒട്ടാവ: ആർട്ടിക്കിൻ്റെ പ്രതിരോധം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി 12 അന്തർവാഹിനികൾ വാങ്ങാൻ  കാനഡ. നിർമ്മാതാക്കളുമായി കൂടിക്കാഴ്ച നടത്താൻ നടപടിക്രമങ്ങൾ ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

ആർട്ടിക് മേഖലയെ സംരക്ഷിക്കുന്നതിലും റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് കാനഡ ഈ വർഷം പ്രതിരോധ നയം പരിഷ്‌കരിച്ചിരുന്നു.

“ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശമുള്ള രാജ്യമെന്ന നിലയിൽ കാനഡയ്ക്ക് ഒരു പുതിയ അന്തർവാഹിനി കപ്പൽ ആവശ്യമാണ്. 2050-ഓടെ യൂറോപ്പിനും കിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള ഏറ്റവും തന്ത്ര പ്രധാനമായ  കപ്പൽപാതയായി ആർട്ടിക് സമുദ്രം മാറുമെന്നും  പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പ്രസ്താവനയിൽ പറഞ്ഞു

You might also like