കുവൈത്തിൽ വിദേശ ജോലിക്കാരുടെ എണ്ണത്തിൽ 21% വർധന.

0

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശ ജോലിക്കാരുടെ എണ്ണത്തിൽ 21% വർധന. കോവിഡ് കാലത്ത് നിർത്തിവച്ചിരുന്ന വീസ നിരോധനം മാറ്റിയതോടെ റിക്രൂട്മെന്റ് കൂടിയതാണ് വിദേശികളുടെ എണ്ണം വർധിക്കാൻ കാരണം. തൊഴിൽ വിപണിയിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് രാജ്യത്തിനകത്ത് ജോലിയില്ലാതെ കഴിയുന്നവർക്ക് മുൻഗണന നൽകാനായിരുന്നു നിർദേശം.

ബന്ധപ്പെട്ട തസ്തികയിലേക്ക് യോഗ്യരായവരെ കുവൈത്തിൽനിന്ന് കണ്ടെത്താതെ വന്നവർ വിദേശത്തുനിന്ന് റിക്രൂട്മെന്റ് നടത്തി. ‍ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി ആരോഗ്യ മേഖലകളിലേക്കാണ് കൂടുതൽ വിദേശികൾ എത്തിയത്. നിർമാണം, വിദ്യാഭ്യാസം, റീട്ടെയ്ൽ തുടങ്ങി ചെറുകിട, ഇടത്തരം മേഖലകളിലേക്കു വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നു. സന്ദർശക, കുടുംബ, ബിസിനസ് വിസിറ്റ് വീസ നിയമത്തിലും ഇളവ് വന്നതോടെ കുവൈത്തിലേക്ക് വിദേശികളുടെ ഒഴുക്കായിരുന്നു.

You might also like