ജമ്മുകശ്മീരിൽ നേരിയ തോതിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4 .1 തീവ്രത രേഖപ്പെടുത്തി
ബാരാമുള്ള: ജമ്മുകശ്മീരിൽ നേരിയ തോതിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4 .1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കേന്ദ്രഭരണ പ്രദേശത്തെ ബാരാമുള്ളയിൽ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.26 ഓടുകൂടിയാണ് അനുഭവപ്പെട്ടത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.. ഭൂകമ്പത്തിൽ ആളപായമോ മറ്റു നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.