നേ​പ്പാ​ളി​ലെ മണ്ണിടിച്ചിലിൽ രണ്ടു ബസുകൾ ഒലിച്ചു പോയ സംഭവത്തിൽ കാണാതായവരുടെ കൂട്ടത്തിൽ ആറ് ഇന്ത്യക്കാരും

0
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മണ്ണിടിച്ചിലിൽ രണ്ടു ബസുകൾ ഒലിച്ചു പോയ സംഭവത്തിൽ കാണാതായവരുടെ കൂട്ടത്തിൽ ആറ് ഇന്ത്യക്കാരും. മ​ദ​ന്‍-​ആ​ശ്രി​ത് ഹൈ​വേ​യി​ല്‍ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ആണ് അറുപതിലധികം പേരെ കാണാതായത്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തത് സ​ന്തോ​ഷ് താ​ക്കൂ​ർ, സു​രേ​ന്ദ്ര സാ, ​ആ​ദി​ത് മി​യാ​ൻ, സു​നി​ൽ, ഷാ​ന​വാ​ജ് ആ​ലം, അ​ൻ​സാ​രി എ​ന്നി​വ​രെയാണ് എന്നാണ്. മണ്ണിടിച്ചിലിൽ ഒലിച്ചുപോയത് കാ​ഠ്മ​ണ്ഠു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ര​ണ്ട് ബ​സു​കളാണ്. ബസുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയും തൃ​ശൂ​ലി ന​ദി​യി​ലേ​ക്ക് പ​തി​ക്കു​ക​യുമായിരുന്നു. ഒരു മൃതദേഹം മാത്രമാണ് ഇതുവരെയും കണ്ടെടുത്തത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാക്കുന്നത് നദി കരകവിഞ്ഞൊഴുകുന്നതാണ്.
You might also like