ഫാൽക്കൺ 9 റോക്കറ്റിൽ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് തിരികെ പതിക്കും.

0
ന്യൂയോർക്ക്: ഫാൽക്കൺ 9 റോക്കറ്റിൽ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് തിരികെ പതിക്കും. യു എസിലെ കാലിഫോർണിയയിൽ നിന്ന് വിക്ഷേപിച്ചവയാണ് ഇവ. ഇക്കാര്യം സ്ഥിരീകരിച്ചത് സ്‌പേസ് എക്‌സ് കമ്പനിയാണ്. കമ്പനി അറിയിച്ചത് രണ്ടാം ഘട്ടത്തിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ചയുണ്ടായതായാണ്. ഇക്കാര്യം കമ്പനി അറിയിച്ചത് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ്. ഫാൽക്കൺ 9 ൻ്റെ രണ്ടാം ഘട്ടത്തിൽ ജ്വലനം നാമമാത്രമാവുകയും, ദ്രാവക ഓക്സിജൻ ചോർച്ച വർധിക്കുകയും ചെയ്തു. ഭ്രമണപഥം ഉയർത്തുന്ന രണ്ടാമത്തെ ജ്വലനം പരാജയപ്പെട്ടതായും കമ്പനി അറിയിക്കുകയുണ്ടായി. നിലവിൽ 10 ഉപഗ്രഹങ്ങളുമായി സമ്പർക്കം പുലർത്തുന്ന സ്പേസ് എക്സ് അവയുടെ അയോൺ ത്രസ്റ്ററുകൾ ഉപയോഗിച്ച് ഭ്രമണപഥം ഉയർത്താൻ ശ്രമിക്കുന്നതായും വ്യക്തമാക്കി.
You might also like