ക​ലാ​പം തു​ട​ങ്ങി 14 മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ക്ര​മ​ങ്ങ​ളൊ​ഴി​യാ​തെ മ​ണി​പ്പു​ർ.

0

ന്യൂ​ഡ​ൽ​ഹി: ക​ലാ​പം തു​ട​ങ്ങി 14 മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ക്ര​മ​ങ്ങ​ളൊ​ഴി​യാ​തെ മ​ണി​പ്പു​ർ. മ​ണി​പ്പു​രി​ലെ ജി​രി​ബാം ജി​ല്ല​യി​ൽ പ​ട്രോ​ളിം​ഗി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പോ​ലീ​സ് ക​മാ​ൻ​ഡോ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.
ത​ല​യ്ക്കു വെ​ടി​യേ​റ്റ സി​ആ​ർ​പി​എ​ഫ് ജ​വാ​നും ബി​ഹാ​ർ സ്വ​ദേ​ശി​യു​മാ​യ അ​ജ​യ് കു​മാ​ർ ഝാ (43)​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. മ​ണി​പ്പു​ർ ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ൽ​നി​ന്ന് 220 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജി​രി​ബാ​മി​ലെ മോം​ഗ്ബം​ഗ് ഗ്രാ​മ​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രും പോ​ലീ​സും സം​യു​ക്ത​മാ​യി പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗി​നെ​ത്തി​യ​പ്പോ​ഴാ​ണു തീ​വ്ര​വാ​ദി​ക​ൾ കാ​ട്ടി​ൽ പ​തി​യി​രു​ന്ന് പോ​ലീ​സ് വാ​ഹ​ന​ത്തി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.
വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു പോ​ലീ​സ് ക​മാ​ൻ​ഡോ​ക​ളും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​ച്ചി​രു​ന്ന അ​ക്ര​മി​സം​ഘം പ​ട്രോ​ളിം​ഗി​നെ​ത്തി​യ എ​സ്‌​യു​വി വാ​ഹ​ന​ത്തി​നു നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​നു​ള്ളി​ലി​രു​ന്ന സി​ആ​ർ​പി​എ​ഫ് ഭ​ട​നാ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

You might also like