യുദ്ധക്കെടുതിയിൽ വലയുന്ന ഉക്രെയ്ൻ ജനങ്ങൾക്ക് സഹായംനൽകാൻ പുതിയ പദ്ധതി
ഇറ്റലി : യുദ്ധക്കെടുതിയിൽ വലയുന്ന ഉക്രെയ്ൻ ജനങ്ങൾക്ക് അടിയന്തിര സഹായം നൽകാൻ പുതിയ പദ്ധതി ആവിഷ്കരിച്ച് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന വിഭാഗമായ കാരിത്താസിൻറെ ഇറ്റലിയിലെ ഘടകം.
“ഉക്രെയ്ൻ ജനതയുടെ അടിയന്തിര സഹായത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള പിന്തുണ” എന്ന പേരിലുള്ള ഈ പദ്ധതി സൂപ്പർ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഭക്ഷണം, ജലം, ഔഷധങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അഭാവം രൂക്ഷമാണ് ഈയൊരു പശ്ചാത്തലത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.