ഗസ്സയിലെ മാനുഷിക ദുരന്തത്തിൽ നിന്ന് മുഖം തിരിക്കാനാകില്ല; കമലാ ഹാരിസ്

0

വാഷിങ്ടണ്‍: ഗസ്സയിലെ ഗുരുതരമായ മാനുഷിക ദുരന്തത്തിൽ നിന്ന് മുഖം തിരിക്കാനാകില്ലെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്.

നെതന്യാഹുവുമായി വൈറ്റ് ഹൗസിൽവെച്ച് നടന്ന ചർച്ച ഫലപ്രദമായിരുന്നു എന്നറിയിച്ചതിന് പിന്നാലെ വെടിനിർത്തൽ ഉടമ്പടിക്കും കമല ഹാരിസ് ആഹ്വാനം ചെയ്തു. ഗസ്സയിലെ മനുഷ്യരുടെ യാതനകളിൽ താൻ നിശബ്ദയായിരിക്കില്ല. ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ യു.എസിൽ സമ്മർദം ശക്തമാകുന്നതിനിടെ വൈറ്റ് ഹൗസ് സന്ദർശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിർത്തൽ ഉടമ്പടി ഇസ്രായേലും ഹമാസും ഉടൻ അംഗീകരിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി അറിയിച്ചു. കഴിഞ്ഞ 50 വർഷമായി ഇസ്രായേലിനൊപ്പം നിന്ന ബൈഡന് നെതന്യാഹു നന്ദി പറഞ്ഞു.

You might also like