അനാവശ്യ യാത്രകൾ ഒഴിവാക്കണം; ലെബനനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി എംബസി

0

ന്യൂഡൽഹി: ലെബനൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ലെബബനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം. ബെയ്‌റൂട്ടിലെ ഇന്ത്യൻ എംബസിയാണ് മുന്നറിയിപ്പ് സന്ദേശം നൽകിയത്. ലെബനനിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ പറയുന്നു.

അവശ്യഘട്ടത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറും പങ്കുവച്ചിട്ടുണ്ട്. ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രം കൂടിയാണ് ബെയ്‌റൂട്ട്. ഫുവാദ് ഷുക്കൂറിന്റെ കൊലപാതകത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള ഭീകരർ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രായേലിലെ ഗോലാനിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഗോലാനിൽ നടത്തിയ റോക്കറ്റ് ആക്രമണത്തിന്റെ സൂത്രധാരൻ ഫുവാദ് ആണെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചിരുന്നു. തങ്ങൾക്കെതിരെയുണ്ടായ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഫുവാദിനെ ബെയ്റൂട്ടിൽ വച്ച് കൊലപ്പെടുത്തിയ വിവരം ഇസ്രായേൽ പ്രതിരോധ സേനയാണ് ആദ്യം പുറത്ത് വിട്ടത്.

ഇസ്രായേലിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തത് ഫുവാദ് ആിരുന്നു. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താൻ ഇയാളുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. 1990ൽ മൂന്ന് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി വധിച്ചതിൽ നേരിട്ട് പങ്കുള്ളയാണ് ഇയാൾ. ഇസ്രായേലിനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതികൾ തയ്യാറാക്കുന്ന ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് ഹസൻ നസ്രല്ലയുടെ വലംകയ്യായിരുന്നു ഫുവാദ് എന്നും” സൈന്യം ആരോപിച്ചു.

You might also like