റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച് രാജ്യത്തെ ഓഹരി വിപണികൾ.

0

മുംബൈ: റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച് രാജ്യത്തെ ഓഹരി വിപണികൾ. ചരിത്രത്തിൽ ആദ്യമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 25,000 കടന്നു. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റി
92.15 പോയിൻ്റ് ഉയർന്ന് 25,030.95 ൽ എത്തി. 81,949.68 ൽ പ്രാരംഭ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്സ് ആകട്ടെ അൽപസമയത്തിനകം തന്നെ 82,082 എന്ന റെക്കോർഡ് ഉയരത്തിലെത്തി .

സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയെ അടിസ്ഥാനമാക്കിയുള്ള ബജറ്റും രണ്ടാം മാസവും വിദേശ സ്ഥാപനങ്ങൾ നിക്ഷേപം വർദ്ധിപ്പിച്ചതും ഓഹരി വിപണിക്ക് ഊർജ്ജം പകർന്നു. ഇതോടെ ജൂലൈയിൽ മാത്രം നിഫ്റ്റി സൂചികയ്‌ക്ക് ഏകദേശം മൂന്ന് ശതമാനം നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ നിഫ്റ്റിയുടെ വളർച്ച 15 ശതമാനവും സെൻസെക്സിന്റേത് 14 ശതമാനവുമാണ്.

നിഫ്റ്റി 50 ൽ മാരുതി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിപിസിഎൽ, ഇൻഫോസിസ്, അൾട്രാടെക് സിമൻ്റ്, സൺഫാർമ തുടങ്ങിയവ നഷ്ടത്തിലുമാണ്

You might also like