പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തു

0

ധാക്ക: പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതോടെ, ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇടക്കാല സർക്കാർ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വൈകീട്ട് നാലുമണിയോടെ സൈനിക മേധാവി ജനറൽ വഖാർ ഉസ് സമാൻ രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിപക്ഷപാർട്ടികളെ ഒന്നടങ്കം നിശ്ശബ്ദരാക്കി, രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായി 20 വർഷമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു ശൈഖ് ഹസീന.

1971ലെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ശൈഖ് മുജീബുർ റഹ്മാന്റെ മകളാണ് ഹസീന. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയാണ് മുജീബുർ റഹ്മാൻ. ഈ വർഷാദ്യം ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ചട്ടമനുസരിച്ച്, നിഷ്പക്ഷവും നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ ഒരു ഇടക്കാല സർക്കാർ രൂപവത്കരിക്കണം. എന്നാൽ ബംഗ്ലാദേശിൽ അതുണ്ടായില്ല. പകരം ഹസീന പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തി. ബംഗ്ലാദേശിലെ ചില ജമാഅത്തെ ഇസ്‍ലാമി നേതാക്കളെ അവർ വധശിക്ഷക്ക് വിധിച്ചിരുന്നു. രാഷ്ട്രീയ പാർട്ടിയായിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയെ നിരോധിക്കുകയും ചെയ്തു.

You might also like