വൈദ്യുതി ഉപയോഗം കുറയുമെന്ന പ്രതീക്ഷയിൽ ഊർജ മന്ത്രാലയം
കുവൈത്ത് സിറ്റി: വേനൽകാലം അവസാനത്തിലേക്ക് നീങ്ങുന്നതോടെ താപനില ക്രമേണ കുറയുമെന്ന് പ്രതീക്ഷയിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ഇതോടെ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടാകുമെന്ന ആശ്വാസത്തിലാണ് മന്ത്രാലയം. വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള ജാഗ്രത അവസ്ഥ ലഘൂകരിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നതായും വൃത്തങ്ങൾ വെളിപ്പെടുത്തി.