ന്യൂനമര്‍ദ്ദം: മഴ ശക്തമാവും
തിരുവനന്തപുരം:അറബിക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ചക്രവാത ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറും. സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. വൈകിട്ടും രാത്രിയും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ ഇന്ന് ശക്തിപ്പെടാനും സാദ്ധ്യതയുണ്ട്.
തെക്ക്-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി. മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മേഖലയില്‍ മത്സ്യബന്ധനം പാടില്ല.