ദൃശ്യവിരുന്നൊരുക്കി പെഴ്‌സിയിഡിസ് ഉൽക്കാവർഷം; ആകാശത്ത് പെയ്തിറങ്ങിയത് നൂറോളം ഉൽക്കകൾ
ആകാശത്ത് പെയ്തിറങ്ങി പെഴ്‌സിയിഡിസ് ഉൽക്കാവർഷം. ഷാർജയിലെ മെലീഹ മരുഭൂമിയിൽ, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ മൂന്നുറിലേറെ പേരാണ് ഉൽക്കാവർഷം കാണാനെത്തിയത്. വിപുലമായ സജ്ജീകരണങ്ങളായിരുന്നു വിസ്മയക്കാഴ്ച കാണാനായി ഒരുക്കിയിരുന്നതെന്ന് കാണികൾ പറഞ്ഞു.
ഉൽക്കാവർഷ നിരീക്ഷണത്തിനു പുറമേ, പ്രായഭേദമന്യേ പങ്കെടുക്കുന്നവരെയെല്ലാം ആകർഷിക്കാൻ പാകത്തിൽ വൈവിധ്യമാർന്ന വേറെയും പരിപാടികൾ ഒരുക്കിയിരുന്നു. വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ചുള്ള പ്രത്യേക സെമിനാർ, അതിഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു.