മാസങ്ങൾക്കിടെ ഇസ്രയേൽ ഗാസയിൽ കൊലപ്പെടുത്തിയത് 40000 പേരെ, ഇനി കൊടും പട്ടിണിയുടെ കാലം
ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ഗാസയിൽ 40,000 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 9241 പേർക്ക് പരിക്ക് പറ്റിയതാണ് 85 ശതമാനത്തോളം പേർക്ക് വീടുകൾ നഷ്ടമായെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വിശദീകരിക്കുന്നു. എന്നാൽ കൊല്ലപ്പെട്ട കണക്കുകളിൽ എത്രപേർ ഹമാസ് സൈനികർ ആണെന്ന വിവരം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
സംഘർഷം ആരംഭിച്ച് പതിനൊന്നാം മാസത്തിലേക്ക് എത്തിനിൽക്കെ, അന്താരാഷ്ട്രതലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ കൂടുതൽ ശക്തമായി നടക്കുന്നുണ്ട്. മേഖലയിൽ വെടി നിർത്തലിനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്രത്തിലെ മധ്യസ്ഥർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.