ഇസ്രയേലിനെതിരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം: ഗോലാന്‍ കുന്നുകളിലെ വീടുകള്‍ തകര്‍ന്നു

0

ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ലബനനില്‍ നിന്ന് ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം. നിരവധി റോക്കറ്റുകളും ഡ്രോണുകളും വടക്കന്‍ ഇസ്രയേലിലേക്ക് തൊടുത്തു വിട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇസ്രയേലിന്റെ വടക്കന്‍ മേഖലയില്‍ എയര്‍ സൈറണുകള്‍ തുടര്‍ച്ചയായി മുഴങ്ങുന്നുണ്ട്. ലെബനനില്‍ നിന്ന് നിരവധി ഡ്രോണുകള്‍ വിക്ഷേപിച്ചതായി ‘ദി ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്തു.

ചില ഡ്രോണുകളെ പ്രതിരോധിക്കാന്‍ സാധിച്ചെന്നും എന്നാല്‍ ചിലത് ഗോലാന്‍ കുന്നുകളില്‍ പതിച്ചതായും വീടുകള്‍ തകര്‍ന്നതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. 115 റോക്കറ്റുകള്‍ ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് തൊടുത്തു വിട്ടതായി ഐഡിഎഫ് അറിയിച്ചു. പ്രത്യാക്രമണത്തില്‍ മൂന്ന് ഹിസ്ബുള്ള അംഗങ്ങളെ ഇസ്രയേല്‍ വധിച്ചു. പൗരന്‍മാരോട് വീടുകളിലും സുരക്ഷിതമായ ഇടങ്ങളിലും തുടരാന്‍ ഇസ്രയേല്‍ പ്രതിരോധ സേന നിര്‍ദേശിച്ചു

You might also like