റഷ്യയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ.

0

റഷ്യയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ. ആക്രമണത്തില്‍ ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്‍സ്‌ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ 15 ഡ്രോണുകളും റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം മോസ്‌കോയെ ലക്ഷ്യം വെച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്‌ക് നഗരത്തില്‍ വെച്ച് തകര്‍ത്തതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ വ്യക്തമാക്കി.

അതേസമയം ഡ്രോണുകള്‍ വീഴ്ത്തിയിടത്ത് ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും മോസ്‌കോ മേയര്‍ വ്യക്തമാക്കിയിരുന്നു. ബ്രയാന്‍സ്‌കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രവിശ്യാ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബോഗോമാസ് ടെലഗ്രാമില്‍ കുറിച്ചത്. അതിനിടെ മോസ്‌കോയുമായി വടക്കന്‍ അതിര്‍ത്തി പങ്കിടുന്ന ടുള പ്രവിശ്യയില്‍ രണ്ട് യുക്രെയ്ന്‍ ഡ്രോണുകള്‍ വീഴ്ത്തിയാതായും റിപ്പോര്‍ട്ടുണ്ട്.

യുക്രൈന്റെ മിസൈല്‍ ആക്രമണത്തിൽ റഷ്യയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ റോസ്‌തോവില്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഗവര്‍ണര്‍ വാസിലി ഗൊലുബേവ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യയിലേയ്ക്ക് യുക്രെയ്ന്‍ എത്ര ഡ്രോണുകളും മിസൈലുകളും തൊടുത്തുവെന്ന നിലയിലുള്ള സ്ഥിരീകരണമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലത്തായി റഷ്യയുടെ നേര്‍ക്ക് വ്യോമമാര്‍ഗ്ഗമുള്ള ആക്രമണം യുക്രെയ്ന്‍ ശക്തമാക്കിയിട്ടുണ്ട്.

You might also like