ഗ്യാലക്സി വാച്ചുകളില്‍ ഹാര്‍ട്ട് ബീറ്റ് നോട്ടിഫിക്കേഷനുമായി സാംസങ്

0

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്സി വാച്ചുകളിലെ സാംസങ് ഹെല്‍ത്ത് മോണിറ്റര്‍ ആപ്പില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍ പ്രഖ്യാപിച്ചു (Samsung , Heartbeat Notification , Galaxy Watches). നിലവില്‍ രക്തസമ്മര്‍ദവും, ഇസിജിയും നിരീക്ഷിക്കുവാന്‍ സാംസങ് ഗ്യാലക്സി വാച്ചുകളില്‍ സാധിക്കും. ഇതോടൊപ്പം ഹൃദമയമിടിപ്പ് കൂടി മനിരീക്ഷിക്കുവാനുള്ള ഫീച്ചര്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാന്‍ സഹായിക്കും.

സാംസങ് ഹെല്‍ത്ത് മോണിറ്റര്‍ ആപ്പില്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ ഗ്യാലക്സി വാച്ചിലെ ബയോ ആക്ടീവ് സെന്‍സര്‍ ഉപയോഗിച്ചുകൊണ്ട് ഐഎച്ച്ആര്‍എന്‍ ഫീച്ചര്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് നിരന്തരമായി പരിശോധിച്ചുകൊണ്ടേയിരിക്കും. തുടര്‍ച്ചയായി ഒരു നിശ്ചിത എണ്ണം ക്രമരഹിതമാണെന്ന് കണ്ടെത്തിയാല്‍ ഗ്യാലക്സി വാച്ച് ഉപഭോക്താവിന് താക്കീത് നല്‍കുകയും കൂടുതല്‍ കൃത്യമായ അളവുകള്‍ക്കായി ഇസിജി എടുക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്യും. നിലിവിലുള്ള ബ്ലഡ് പ്രഷര്‍, ഹൃദയമിടിപ്പ് നിരക്ക് പരിശോധനാ ഫീച്ചറുകള്‍ക്കൊപ്പം ഈ ഫീച്ചര്‍ കൂടെ ചേരുമ്പോള്‍ ഉപഭോക്താവിന് തന്റെ ഹൃദയാരോഗ്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകും.

ഐഎച്ച്ആര്‍എന്‍ ഫീച്ചര്‍ എത്തുന്നതോടെ ഗ്യാലക്സി വാച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഹൃദയാരോഗ്യത്തെ സംബന്ധിച്ചുള്ള പ്രധാനകാര്യങ്ങളെല്ലാം പരിശോധിച്ച് വിലയിരുത്താം. സാംസങ് ബയോ ആക്ടീവ് സെന്‍സറിലൂടെ ഓണ്‍ ഡിമാന്‍ഡ് ഇസിജി റെക്കോര്‍ഡിംഗ്, എച്ച്ആര്‍ അലര്‍ട്ട് ഫങ്ഷന്‍ എന്നിവയെല്ലാം പരിശോധിക്കാനാകും.

ക്രമരഹിതമായ ഹൃദയമിടിപ്പ് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍ ഇപ്പോള്‍ പുതുതായി പുറത്തിറക്കിയ ഗ്യാലക്സി വാച്ച്7 അള്‍ട്രാ, ഗാലക്‌സി വാച്ച്7 എന്നീ മോഡലുകളിലും, കൂടാതെ ഗാലക്‌സി വാച്ച്6, വാച്ച്5, വാച്ച്4 സീരീസുകളിലും ലഭ്യമാണ്. ഗ്യാലക്സി വാച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിവൈസിലെ സാംസങ് ഹെല്‍ത് മോണിറ്റര്‍ ആപ്പ് ഗ്യാലക്സി സ്റ്റോര്‍ മുഖേന അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അതിന് ശേഷം ആപ്പിലെ സെറ്റിംഗ്സ് മെനുവില്‍ നിന്നും ഐഎച്ച്ആര്‍എന്‍ ഫീച്ചര്‍ ഇനാബിള്‍ ചെയ്യാം.

You might also like