യുഎഇയിൽ വിസ നിയമലംഘകർക്ക് ഇളവ് സെപ്റ്റംബർ 1 മുതൽ

0

ദുബൈ: വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഇളവ് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരും. ഒക്ടോബർ 31വരെ രണ്ടു മാസത്തേക്കാണ് ഇളവ്. ഏത് തരം വിസയിൽ എത്തിയവർക്കും ഇളവ് ഉപയോപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻററ്റി, സി റ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂ രിറ്റി (ഐ.സി.പി) അറിയിച്ചു.

ഇളവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് നിയമാനുസൃതമായി തിരിച്ചുവരാൻ തടസ്സമില്ല. വിസിറ്റ് വിസയിലും താമസ വിസയിലും രാജ്യത്തെത്തി കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തുടരുന്ന എല്ലാവർക്കും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഇളവ് ഉപയോഗപ്പെടുത്തി പിഴയില്ലാതെ സ്വരാജ്യത്തേക്ക് മടങ്ങാം.സെപ്റ്റംബർ ഒന്നു മുതൽ ഇമിഗ്രേഷൻ വകുപ്പിൻറെ അംഗീകാരമുള്ള എല്ലാ ടൈപ്പിങ് സെൻററുകളിൽനിന്നും വിസനിയമലംഘകർക്കുള്ള ഇളവ് ലഭിക്കാനുള്ള അപേക്ഷാ ഫോറം ലഭിക്കും. അതേസമയം ഏതെങ്കിലും കേസുള്ളവർക്ക് ഇളവ് ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട വകുപ്പുമായി കേസ് തീർപ്പാക്കേണ്ടതുമുണ്ട്. ഇന്ത്യൻ അസോസിയേഷൻ ഷാർജ, കെ.എം.സി. സി പോലുള്ള പ്രവാസി സംഘടനകളും കൂട്ടായ്മകളും ഇളവ് ഉപയോഗപ്പെടുത്താനുള്ള ഹെൽപ്ഡെസ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like