ഇന്ത്യൻ പാസ്പോർട്ട് സേവാ പോർട്ടൽ സെപ്റ്റംബർ 2 വരെ പ്രവർത്തനരഹിതമാകുമെന്ന് മുന്നറിയിപ്പ്

0

ഇന്ന് 2024 ഓഗസ്റ്റ് 29, വ്യാഴം ഇന്ത്യൻ സമയം 8 മണി മുതൽ മുതൽ സെപ്റ്റംബർ 2, തിങ്കൾ 6 മണി വരെ അറ്റകുറ്റപ്പണികൾക്കായി പാസ്പോർട്ട് സേവാ പോർട്ടൽ പ്രവർത്തനരഹിതമായിരിക്കുമെന്ന് പാസ്പോർട്ട് സേവാ അധികൃതർ അറിയിച്ചു.

ഇന്ത്യക്കാർക്കും എല്ലാ MEA/RPO/BOI/ISP/DoP/ അധികാരികൾക്കും ഈ കാലയളവിൽ പോർട്ടൽ ലഭ്യമാകില്ല. 2024 ഓഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്‌ അപ്പോയിന്റ് മെന്റുകൾ ഉചിതമായി പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യും. താൽകാലിക പാസ്‌പോർട്ടും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റും ഇതേ ദിവസങ്ങളിൽ ലഭിക്കില്ല. എന്നാൽ വിസ സേവനങ്ങൾ തടസ്സപ്പെടില്ല. നിലവിലുള്ള അപേക്ഷകർക്ക് പുതിയ തിയ്യതി മെസേജായി ലഭിക്കും.

You might also like