വയനാട് ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍
വയനാട് ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ വീട് മാറി താമസിക്കേണ്ടി വന്നവരെ പരിഗണിക്കും. സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിര്‍മ്മിക്കുക.