ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ നിയന്ത്രണവുമായി യു.കെ.
ലണ്ടൻ: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ നിയന്ത്രണവുമായി യു.കെ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാൻ ഇസ്രായേൽ ആയുധങ്ങൾ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് യു.കെ അറിയിച്ചു. യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, ഡ്രോണുകൾ എന്നിവയുടെ കയറ്റുമതിയെ തീരുമാനം ബാധിച്ചേക്കും.
ഇസ്രായേലിലേക്ക് ആയുധം കയറ്റുമതി ചെയ്യാനുള്ള 350 ലൈസൻസുകളിൽ 30 എണ്ണം റദ്ദാക്കുകയാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഇസ്രായേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ യു.കെ ഇപ്പോഴും പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.