സുനിത വില്ല്യംസും വില്‍മോറും ഇല്ലാതെ ലാന്‍ഡിങ്; ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങി സ്റ്റാര്‍ലൈനര്‍ പേടകം
ന്യൂയോര്‍ക്ക്: ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറിന് സമീപം ഇന്ത്യന്‍ സമയം രാവിലെ 9:31 നാണ് പേടകം ഇറങ്ങിയത്. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയില്‍ ഉണ്ടായിരുന്ന സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഇല്ലാതെയാണ് പേടകം ഭൂമിയിലേക്ക് മടങ്ങി എത്തിയത്.
ആറ് മണിക്കൂര്‍ സമയം എടുത്താണ് സ്പേസ് എക്സ് മടക്കയാത്ര പൂര്‍ത്തിയാക്കിയത്. സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിന്റെ വീഡിയോ നാസ പുറത്ത് വിട്ടിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്