ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍ ; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎന്‍
തെല്‍ അവിവ്: അഭയാർഥികൾ താമസിച്ച സ്കൂളിനുമേൽ ബോംബിട്ട് ആറ് യുഎൻ ജീവനക്കാരുൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അറിയിച്ചു. സിവിലിയൻ കുരുതി അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. ‘യുനർവ’യുടെ ആറ് ജീവനക്കാരുൾപ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസം മധ്യഗസ്സയിലെ സ്കൂളിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിലെ സേവന പ്രവർത്തനങ്ങളിൽ നിന്ന് യു.എന്നിനെ പിന്തിരിപ്പിക്കുകയാണ് ഇസ്രായേൽ ആക്രമണ ലക്ഷ്യം.