ബഹ്റൈനില്‍ തൊഴില്‍, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി വ്യാപക പരിശോധന
മനാമ : ബഹ്റൈനില്‍ തൊഴില്‍, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി വ്യാപക പരിശോധന. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ഈ വര്‍ഷം ഇതുവരെ 31,724 പരിശോധനകള്‍ നടത്തി. പരിശോധനകളില്‍ 4537 പേരെയാണ് ഇതുവരെ നാടുകടത്തിയത്. സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ വിവിധ ഗവർണറേറ്റുകളിലായി 2324 തൊഴിൽ പരിശോധനകളാണ് നടത്തിയത്. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 55 പേരെ പിടികൂടുകയും ചെയ്തു. 20 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ ക്യാപിറ്റൽ ഗവർണറേറ്റിൽ 12 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ 2 നോർത്തേൺ ഗവർണറേറ്റിൽ 2, സതേൺ ഗവർണറേറ്റിൽ 4 എന്നിങ്ങനെ പരിശോധന ക്യാമ്പയിനുകൾ നടത്തി.